പത്തുവർഷത്തെ ഇടതുഭരണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തകർത്തു; പൂർവസ്ഥിതിയിലാക്കാൻ ജാഗ്രതയോടെ ഇടപെടണം: മന്ത്രി കെ. മുരളീധരൻ

കാസർകോട് ആരോഗ്യസംരക്ഷണ രംഗത്ത് ഇന്നും പിന്നാക്കം; സമഗ്രവും നൂതനവുമായ പദ്ധതികൾ നടപ്പാക്കും

Nov 09, 2026 - 21:54
Updated: 9 minutes ago
0
പത്തുവർഷത്തെ ഇടതുഭരണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തകർത്തു; പൂർവസ്ഥിതിയിലാക്കാൻ ജാഗ്രതയോടെ ഇടപെടണം: മന്ത്രി കെ. മുരളീധരൻ

കാസർകോട്: കേരളത്തിലെ പത്തുവർഷത്തെ ഇടതുപക്ഷ ഭരണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തകർത്തെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വികലമായ നയങ്ങളും വ്യാപകമായ അഴിമതിയും സമൂഹത്തിലെ ഓരോ വ്യക്തിയെയും ബാധിക്കുന്ന തരത്തിൽ ഈ മേഖലകളുടെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. തകർച്ചയുടെ ആഴം വലുതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ ഏറെ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യസംരക്ഷണ രംഗത്ത് കാസർകോട് ജില്ല ഇന്നും പിന്നാക്കാവസ്ഥയിലാണ്. ജില്ലയുടെ ആരോഗ്യരംഗത്ത് സമഗ്രവും നൂതനവുമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ ആവലാതികളും പരാതികളും തുറന്ന മനസ്സോടെ കേൾക്കാനും അവയ്ക്ക് പരിഹാരം കാണാനും യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ഉറപ്പുനൽകി.

ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രിയായ ശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ആദ്യമായി കാസർകോട് ജില്ലയിൽ എത്തിയ കെ. മുരളീധരന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസിയുടെ സ്നേഹോപഹാരം മന്ത്രി ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ ഹാജി, മുൻമന്ത്രി സി.ടി. അഹമ്മദലി, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ബി.പി. പ്രദീപ് കുമാർ, സോമശേഖര ഷേണി, ഡോ. കെ.വി. ശശിധരൻ, വി.ആർ. വിദ്യാസാഗർ, കെ.പി. പ്രകാശൻ, ഗീത കൃഷ്ണൻ, അഡ്വ. പി.വി. സുരേഷ്, കെ. ഖാലിദ്, രാജൻ പെരിയ, കെ. ലക്ഷ്മണപ്രഭു, കെ. ബലരാമൻ നമ്പ്യാർ, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. വാരിജാക്ഷൻ, ഉമേശൻ വേളൂർ, എം. രാജീവൻ നമ്പ്യാർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ, വി. ഗോപി, എ. വാസുദേവൻ, ആർ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User