കാസർകോട് ആരോഗ്യവകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടി 'കായകല്പം'ഇന്ന്

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം; രാവിലെ 9ന് വിദ്യാനഗർ റോയൽ കൺവെൻഷൻ ഹാളിൽ.

Nov 10, 2026 - 07:23
0
കാസർകോട് ആരോഗ്യവകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടി 'കായകല്പം'ഇന്ന്

കാസർകോട്: ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പരിഹാരനടപടികൾ സ്വീകരിക്കാനുമായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'കായകല്പം' ഇന്ന് കാസർകോട് ജില്ലയിൽ നടക്കും. രാവിലെ 9 മണിക്ക് വിദ്യാനഗർ ചെട്ടുംകുഴിയിലെ റോയൽ കൺവെൻഷൻ ഹാളിലാണ് പരിപാടി.

പുതുയുഗ കേരളത്തിന് കരുത്തേകുന്ന മികച്ച ആരോഗ്യസംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ജനങ്ങളിലേക്ക് എത്തുന്നത്. ജില്ലയിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ലഭിക്കുന്നത്.

പരാതികൾ നേരിട്ട് കേട്ട് ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായി ഇടപെടുന്നതിനും പരിപാടി സഹായകമാകും. ജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിനും 'കായകല്പം' വഴിയൊരുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User