ഹോസ്ദുർഗിൽ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ വധശ്രമം; പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകളെന്ന് ആക്ഷേപം
കമ്പിവടികൊണ്ട് തലയ്ക്കടിച്ചെന്നും ക്രൂര ലൈംഗികാതിക്രമം നടത്തിയെന്നും പരാതി; ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ വീണ്ടും അറസ്റ്റിന് നിർദേശമെന്ന് സൂചന
കാസർഗോഡ്: ഹോസ്ദുർഗിൽ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ വധശ്രമവും ക്രൂരമായ ലൈംഗികാതിക്രമവും നടന്ന സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ ആക്ഷേപം. യുവതിയുടെ സഹോദരനും കൂട്ടുപ്രതിയും ചേർന്ന് കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി സ്വകാര്യഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയെങ്കിലും, ആക്രമണത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള വകുപ്പുകൾ ചുമത്താതെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഗുരുതരമായ ആക്രമണവും ലൈംഗികാതിക്രമവും നടന്നതായി പരാതിയുണ്ടായിട്ടും കേസെടുത്ത രീതിയിലാണ് വിമർശനം.
കേസിൽ ജില്ലാ പൊലീസ് മേധാവി ഇടപെട്ടതിനെ തുടർന്ന് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായി സൂചനയുണ്ട്. അതേസമയം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പറയപ്പെടുന്ന ട്രാൻസ്ജെൻഡർ യുവതിയുടെ സഹോദരനും കൂട്ടുപ്രതിയും നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)