100 കോടി രൂപയുടെ അഴിമതിക്കേസ്; മുൻ തമിഴ്നാട് മന്ത്രി അൻബിൽ മഹേഷ് അറസ്റ്റിൽ
177 സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടപടി
ചെന്നൈ: സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ അഴിമതിക്കേസിൽ തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡി.എം.കെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
സർക്കാർ അംഗീകാരങ്ങളും മറ്റ് സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് കേസ്. 177 സ്കൂളുകളിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അൻബിൽ മഹേഷ് നിഷേധിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴക വെട്രി കഴകം സർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഡി.എം.കെ.യുടെ ആരോപണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)