നിയമസഭയിൽ കാപ്പൻ തുടരുമോ? അയോഗ്യതാ ഹർജിയിൽ ഇനി സർക്കാരിന്റെ മറുപടി നിർണായകം

ചെക്ക് കേസുകളിൽ മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും ലഭിച്ച മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും സ്പീക്കർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് നൽകി.

Sep 14, 2026 - 16:31
0
നിയമസഭയിൽ കാപ്പൻ തുടരുമോ? അയോഗ്യതാ ഹർജിയിൽ ഇനി സർക്കാരിന്റെ മറുപടി നിർണായകം

മാണി സി കാപ്പന്റെ ചെക്ക് കേസ് ചെറിയ കേസല്ല, ആ കേസിൽ  സംസ്ഥാന സർക്കാരും സ്പീക്കറും തെരഞ്ഞടുപ്പ് കമ്മീഷനും മറുപടി പറയണം എന്നാണ് ഹൈക്കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതായത്,കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ധാർമ്മികത എന്ന് പറയുന്നത് വലിയ രീതിയിൽ കുറയുന്നു എന്നുള്ളതാണ് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. അതായത്, സാധാരണ ഉത്തരേന്ത്യയിലൊക്കെ കണ്ടുവരുന്ന തരത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ കോടിക്കണക്കിനു രൂപ അഴിമതി നടത്തുന്നവരും ആ പണം കൊണ്ട് സാധാരണ ജനങ്ങളെ വിലക്ക് വാങ്ങി നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കേരത്തിൽ ഉണ്ടായിരുന്നില്ല.എന്നാൽ, ഇപ്പോൾ അത്  കേരളത്തിലും സജീവമായി എന്നുള്ളത് സത്യമാണ്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അടിവേരുള്ളത് കൊണ്ട് മാത്രമാണ് കേരളത്തിൽ പണാധിപത്യം നടക്കാതിരിക്കുന്നത് എന്നൊരു യാഥാർഥ്യം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കമ്മ്യൂണിസ്റ്റ്  നേതാവ് പിണറായി വിജയൻ നേതൃത്വത്തിൽ വന്നതിന് ശേഷം പണം ഇല്ലങ്കിൽ ഒന്നും നടക്കാതെയായി എന്നുള്ളതാണ് സത്യം. പറഞ്ഞു വരുന്നത്, കേരളത്തിലെ എത്രയോ എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും സാമ്പത്തിക കുറ്റത്തിൽ അകപ്പെടുന്നു എന്നുള്ളത് പറയാനാണ്. മുൻ മുഖ്യമന്ത്രി മുതൽ പിണറായി സഭയിലെ നാലോ അഞ്ചോ മന്ത്രിമാർ ഇപ്പോൾ അന്വേഷണത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോൾ തന്നെ യുഡിഎഫിന്റെ  പാലാ എംഎൽഎ ആയിട്ടുള്ള മാണി സി കാപ്പനും കോടതി നോട്ടീസ് കിട്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയ വടംവലിയുടെ ഭാഗമല്ല, അയോഗ്യനാക്കണം എന്ന് പറഞ്ഞ് കേസ്  കൊടുത്തിരിക്കുന്നത് എതിര് മത്സരിച്ച ആളുമല്ല, ഒരു സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായുള്ള ചെക്ക് കേസാണ് ഇതിനു ആധാരം. അതുപ്രകാരം മാണി സി കാപ്പനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പരാതിക്കാരനും മുംബൈ മലയാളിയുമായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിൽ എത്തുകയും അതിനെ തുടർന്ന് മാണി സി കാപ്പനു മാത്രമല്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ . ചെക്ക് കേസില്‍ എംഎല്‍എ മൂന്നര വർഷം തടവ് ശിക്ഷ വാങ്ങി നിൽക്കുകയാണ്. അങ്ങനെ കുറ്റക്കാരനെന്ന് കണ്ടത്തി കോടതി മൂന്നര വർഷം ശിക്ഷ വിധിച്ചതിനു ശേഷമാണ്  പരാതിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്. അത് മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഒറ്റ ആവശ്യവുമായിട്ടാണ്.  അതിന് ഹൈക്കോടതി നോട്ടീസ് അയച്ചത് കൂടാതെ നിയമ സഭ സ്പീക്കറും സംസ്ഥാന ചീഫ് സെക്രട്ടറിയും അതായത്, സംസ്ഥാന സർക്കാരും ഇതിന്  മറുപടി നല്‍കണമെന്നാണ്  ഹൈക്കോടതിയുടെ ശക്തമായ നിർദ്ദേശമുള്ളത്. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.

അതായത്, സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന നാല് കേസുകളിലായി മാണി സി കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും  ശിക്ഷ വിധിച്ചത്. നമുക്കറിയാം ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരാൾക്ക് രണ്ട് വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആ ജനപ്രതിനിധിയെ അയോഗ്യനാക്കും എന്നുള്ളത് ഉറപ്പാണ്. എന്നാലിവിടെ അത്തരം നടപടികളൊന്നും നടപ്പാക്കിയില്ലെന്നതാണ് ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലെ പരാതി. മൂന്നര വര്‍ഷം ശിക്ഷ അയോഗ്യതയ്ക്ക് മതിയായ കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതിൽ മാണി സി കാപ്പന്റെ ഭാഗത്തു നിന്നും പറയുന്നത് ഒരാൾക്ക് ഒരു കേസിൽ 2 വർഷം ശിക്ഷ ലഭിക്കുകയാണെങ്കിൽ  അയോഗ്യനാകും എന്നുള്ളതാണ്.  എന്നാൽ മാണി സി കാപ്പന്റെ കാര്യത്തിൽ മൊത്തം നാല് കേസുകളിൽ  ആയിട്ടാണ് അദ്ദേഹത്തിനു മൂന്നര വർഷം തടവ് ശിക്ഷ ലഭിച്ചത് എന്നുള്ളതാണ്. അതിനാൽ അയോഗ്യത സാധ്യമല്ലെന്നും  മാണി സി കാപ്പന്റെ ഭാഗം വാദങ്ങൾ നിരത്തുകയാണ്. ഏതായാലും അടുത്ത ചൊവ്വാഴ്ച്ചയാണ് ഹര്‍ജി കോടതി പരിഗണിക്കുക. അന്ന് സംസ്ഥാന സര്‍ക്കാരും ചീഫ് സെക്രട്ടറിയും സ്പീക്കറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും എല്ലാവരും ഈ ഹര്‍ജിയില്‍ കോടതിക്ക് മറുപടി നല്‍കിയെ തീരൂ.. അപ്പോൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെയും മറ്റും അഭിഭാഷകന്മാർ അവരുടെ ഭാഗം വിശദീകരിക്കും. ഏതായാലും നിയമം അതിന്റെ വഴിക്കു പോകും. പിണറായി വിജയൻ സർക്കാർ ആണെങ്കിൽ നൂറുകണക്കിനു കേസുകളിൽ കോടതിയിൽ പോയി സ്വന്തം ന്യായീകരിച്ചു വിജയിച്ചു വന്നിട്ടുണ്ട്.  തട്ടിപ്പുകാർക്ക് കൂട്ടുനിൽക്കേണ്ടിയുള്ളതുകൊണ്ടു അപ്പോഴെല്ലാം ധാർമ്മികത കൈവിട്ടു കളിക്കുകയുമാണ് ചെയ്തത്. എന്നാൽ ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് മുഖ്യമന്ത്രി വി ഡി സതീതന്റെ തീരുമാനത്തിലേക്കാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാണോ അല്ല അയോഗ്യത മാണി സി കാപ്പന്റെ വിധിയിൽ ബാധകമല്ലേ എന്നുള്ളതിൽ നല്ല നിയമോപദേശം നേടാനാണ് സതീശന്റെ തീരുമാനം. ഏതായാലും ജനപ്രാതിനിത്യ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്ന തരത്തിൽ കോടതി ശിക്ഷിക്കപ്പെട്ട ഒരാളും എംഎൽഎയായി  ഇരിക്കരുത് എന്ന് നിർബന്ധമുള്ള മുഖ്യമന്ത്രി സതീശന്റെ ഉചിതമായ തീരുമാനത്തിനായി കാത്തുനിൽക്കുകയാണ് കേരളം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User