എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ

ആറ് മാസത്തെ അധിക തുക നൽകണമെന്നാണ് നിർദ്ദേശം നല്കയിരിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്.

Jun 08, 2026 - 16:29
0
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്  നിർദ്ദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ അധിക തുക തിരികെ നൽകണം. ആറ് മാസത്തെ അധിക തുക നൽകണമെന്നാണ് നിർദ്ദേശം നല്കയിരിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്. നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി.നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. ഇത് മറികടന്നാണ് ഫീസ് വാങ്ങിയിരിക്കുന്നത്. ഇതിനെതിരെയുള്ള പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മൂവായിരത്തോളം കുട്ടികളിൽ നിന്ന് മൂന്നര ലക്ഷം മുതൽ 6ലക്ഷം വരെയാണ് അധികമായി ഈടാക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User