രാജ്യത്തെ ഓരോ പൗരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം: പി. കെ. ഫൈസൽ

ചാതുർവർണ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നു; സ്വാതന്ത്ര്യത്തിന്റെ അന്തസത്ത സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഡിസിസി പ്രസിഡന്റ്

Aug 15, 2026 - 16:08
0
രാജ്യത്തെ ഓരോ പൗരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം: പി. കെ. ഫൈസൽ

കാസർഗോഡ്: ജാതിമത ചിന്തകൾക്ക് അതീതമായി മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയതെന്ന് ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ പറഞ്ഞു.

 കാലഹരണപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനുള്ള ഭരണാധികാരികളുടെയും സംഘപരിവാർ ശക്തികളുടെയും ശ്രമങ്ങൾ ഇന്ത്യൻ ജനതയുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വാതന്ത്ര്യത്തിന്റെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി മുഴുവൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും പി. കെ. ഫൈസൽ ആഹ്വാനം ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പതാക ഉയർത്തിയ ശേഷം സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി ജനറൽ സെക്രട്ടറി എം. സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിനോ പി. ജോസ് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.

അഡ്വ. എ. ഗോവിന്ദൻ നായർ, സാജിദ് മൗവ്വൽ, ഡോ. കെ. വി. ശശിധരൻ, മാമുനി വിജയൻ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, ശ്രീജിത്ത് മാടക്കല്ല്, കെ. ലക്ഷ്മണ പ്രഭു, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, എ. വാസുദേവൻ, ദിവാകരൻ കരിച്ചേരി, ഉഷ അർജുനൻ, അഡ്വ. സാജിദ് കമ്മാടം, എ. അബ്ദുൽ റസാഖ്, യു. വേലായുധൻ, ഇ. മാധവൻ നായർ, എ. ഷാഹുൽ ഹമീദ്, കമലാക്ഷ സുവർണ്ണ, മണിമോഹൻ ചട്ടഞ്ചാൽ, ടോണി സി. ജി. എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User