‘ഹലാൽ ഫായിദ’ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണം; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി കെ. സുധാകരൻ. എംപി
സിപിഎം–ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണം; നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യം
കണ്ണൂർ: സിപിഎം സഹകരണത്തോടെയും ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിലും പ്രവർത്തിച്ച ‘ഹലാൽ ഫായിദ’ പലിശരഹിത ബാങ്കിംഗ് സംരംഭവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പേണ്ട പണമാണ് സിപിഎം നേതാക്കൾ തട്ടിയെടുത്തതെന്നാണ് കെ. സുധാകരന്റെ പറഞ്ഞു . സഹകരണ നിയമങ്ങൾ പാലിക്കാതെയും കൃത്യമായ ഓഡിറ്റിംഗ് നടത്താതെയും നിക്ഷേപകരെ വഞ്ചിച്ചുവെന്നും. 2023 ഡിസംബറിൽ സ്ഥാപനം പെട്ടെന്ന് അടച്ചുപൂട്ടിയതോടെ നിരവധി നിക്ഷേപകർ പ്രതിസന്ധിയിലായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ ഡിവൈഎഫ്ഐ നേതാവും സിപിഎം നേതാവുമായ എം. ഷാജർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. നിക്ഷേപകർക്ക് രസീതോ ഷെയർ സർട്ടിഫിക്കറ്റോ പോലും നൽകാതെയാണ് ഇടപാടുകൾ നടത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നുമാണ് കെ സുധാകരൻ എംപി ആരോപിച്ചു.
‘ഹലാൽ ഫായിദ’യുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ഭരണസമിതി അംഗങ്ങളുടെ പങ്ക്, നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക, സ്ഥാപനത്തിന്റെ പ്രവർത്തനവും അടച്ചുപൂട്ടലും എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും. സംഭവത്തിന് പിന്നിലുള്ള മുഴുവൻ സിപിഎം–ഡിവൈഎഫ്ഐ നേതാക്കളുടെ പങ്കും അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളെ വഞ്ചിച്ചവർ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)