വിഷം കഴിച്ച നിലയിൽ ആശിപത്രിയിൽ എത്തിയ നവവധു പത്താം ദിവസം മരണമടഞ്ഞു .

പ്രണയിച്ച് വിവാഹം, 20-ാം ദിവസം താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ : നവവധു മരണത്തോട് മല്ലിട്ട് 10 ദിവസം ആശുപത്രിയിൽ , നഴ്സിന് ദാരുണാന്ത്യം

May 29, 2026 - 12:58
0
വിഷം കഴിച്ച നിലയിൽ ആശിപത്രിയിൽ എത്തിയ നവവധു പത്താം ദിവസം മരണമടഞ്ഞു .

വ്യാഴാഴ്ച രാത്രിയാണ് അശ്വതി മരണപ്പെട്ടത്. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.

കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന അശ്വതി, പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്‍റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പത്തു ദിവസം മുമ്പാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയ അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അശ്വതി മരണപ്പെട്ടത്. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User