"ആർഎസ്എസ് രജിസ്റ്റർ ചെയ്യണം" നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ.
രജിസ്ട്രേഷനും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ പുതിയ നിയമനീക്കങ്ങൾ പരിഗണനയിൽ.
ആർഎസ്എസ് രജിസ്റ്റർ ചെയ്യണം; നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ
കർണാടക സർക്കാർ ആർഎസ്എസും അനുബന്ധ സംഘടനകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിയമനടപടികൾ പരിശോധിക്കുകയാണെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കി . ഇതിനായി പുതിയ നിയമമോ ചട്ടങ്ങളോ കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്