ഐ.എ.എസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും സർവീസിലേക്ക്; മുൻ സർക്കാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്.

ഐ.എ.എസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും സർവീസിലേക്ക്; മുൻ സർക്കാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്.

Jun 06, 2026 - 19:36
0
ഐ.എ.എസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും സർവീസിലേക്ക്; മുൻ സർക്കാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്.

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് രണ്ടു വർഷമായി സസ്പെൻഷനിലാണ്. അശോക് ഒന്നര മാസമായി സസ്പെൻഷനിലാണ്. ഇവരുടെ തസ്തികകളിൽ ഉടൻ തീരുമാനമെടുക്കും.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബര്‍ 11ന് പ്രശാന്ത് സസ്പെൻഷനിലായത്. പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ഏപ്രിലിൽ അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User