തൃശൂരിൽ രാവിലെ പെയ്ത മഴയിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു.

മണലൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. മരം വീണതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്ന് വിഷ്ണുവിന്റെ ദേഹത്ത് പതിച്ചു. #thrissur #heavyrain #rainalert

Jun 06, 2026 - 09:12
0
തൃശൂരിൽ രാവിലെ പെയ്ത മഴയിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു.

തൃശ്ശൂർ മണലൂരിൽ വീടിനു മുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം. മണലൂർ സ്വദേശി തൃഷ്ണണത്ത് വീട്ടിൽ (27) വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണു‌വിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി - പാർപ്പിച്ചിരുന്നു. വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User