നീലേശ്വരത്തിന് ആശ്വാസം; ദേശീയപാതയിലെ അപാകതകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.

നിധിൻ ഖഡ്കരിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടു; പുതിയ പാലം, 15 മീറ്റർ അടിപ്പാത, ഫൂട്ട് ഓവർ ബ്രിഡ്ജ് ഉൾപ്പെടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു; 70 ദിവസമായി തുടരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ എംപിയുടെ അഭ്യർഥന.

Jul 07, 2026 - 19:10
Updated: 1 month ago
0
നീലേശ്വരത്തിന് ആശ്വാസം; ദേശീയപാതയിലെ അപാകതകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കും; കേന്ദ്രമന്ത്രിയുടെ ഉറപ്പ്, സമരം അവസാനിപ്പിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ അഭ്യർഥന

കാസർഗോഡ്: നീലേശ്വരത്തെ ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി ഓഫീസ് മുഖേന , നഗരസഭ കർമസമിതി പ്രതിനിധികൾ എന്നിവരോടൊപ്പം ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി യെ സന്ദർശിച്ചു. നീലേശ്വരം നിവാസികൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിക്കുകയും ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നീലേശ്വരം നഗരസഭ കർമസമിതിയുടെ നേതൃത്വത്തിൽ 70 ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച കേന്ദ്രമന്ത്രി നിരവധി നിർണായക ഉറപ്പുകൾ നൽകി. 70 വർഷം പഴക്കമുള്ള നിലവിലെ പാലം പൊളിച്ചുമാറ്റി ഇൻലാൻഡ് നാവിഗേഷൻ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഉയരമുള്ള പുതിയ മൂന്ന് വരി പാലം നിർമ്മിക്കുമെന്നും, കോട്ടപ്പുറം റോഡിൽ 15 മീറ്റർ വീതിയിലുള്ള അടിപ്പാത, കരുവാച്ചേരിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്, പുതിയ പാലത്തിൽ നിന്ന് കോട്ടപ്പുറം അടിപ്പാതയിലേക്കുള്ള എക്സിറ്റ്, കച്ചേരിക്കടവ് പാലത്തിലേക്കുള്ള എൻട്രി-എക്സിറ്റ് എന്നിവ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. രാജാ റോഡിലേക്കുള്ള നിലവിലെ ഏഴ് മീറ്റർ അടിപ്പാത 15 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനുള്ള നടപടികളും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ആരംഭിക്കുമെന്ന് ഉറപ്പു നൽകി.

സന്ദർശനത്തിൽ മുൻ എംപി പി. കരുണാകരൻ, നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, കർമസമിതി രക്ഷാധികാരി മാമുനി വിജയൻ, വൈസ് ചെയർമാൻമാരായ അഡ്വ. കെ.പി. നസീർ, സാഗർ ചാത്തമത്ത്, സേതുബങ്കളം, എം. ജയറാം എന്നിവർ പങ്കെടുത്തു. നീലേശ്വരം നിവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രമന്ത്രി അംഗീകരിച്ച സാഹചര്യത്തിൽ, 70 ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ സമരസമിതിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അഭ്യർഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User