മുത്തശ്ശിക്കഥകളിലെ നിധി യഥാർഥത്തിൽ മണ്ണിനടിയിലെത്തിയത് എങ്ങനെ?

Jul 05, 2026 - 22:05
0
മുത്തശ്ശിക്കഥകളിലെ നിധി യഥാർഥത്തിൽ മണ്ണിനടിയിലെത്തിയത് എങ്ങനെ?

നമ്മുടെ ചെറുപ്പം മുതലേ കേൾക്കുന്നതാണ് മണ്ണിനടിയിൽ നിധിയുണ്ടെന്ന കഥകൾ. മുത്തശ്ശിമാർ പറഞ്ഞുതരുന്ന കഥകളിലും നിധിയെക്കുറിച്ചുള്ള പരാമർശങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. സ്വർണം, രത്‌നങ്ങൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ് സാധാരണയായി നിധിയായി വിശേഷിപ്പിക്കപ്പെടുന്നത്. പുരാതന സാമ്രാജ്യങ്ങളുടെ ചരിത്രം മുതൽ കടൽക്കൊള്ളക്കാരുടെ കഥകൾ വരെ നിധി നിഗൂഢതയുടെയും സാഹസികതയുടെയും പ്രതീകമായാണ് അവതരിപ്പിക്കപ്പെടുന്നത്.

എന്നാൽ, എന്തുകൊണ്ടാണ് ഇത്തരം വിലപിടിപ്പുള്ള വസ്തുക്കൾ മണ്ണിനടിയിൽ കുഴിച്ചിടുന്ന പതിവ് ഉണ്ടായതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിൽ ചരിത്രപരമായ ചില കാരണങ്ങളുണ്ട്.

പുരാതനകാലത്ത് വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഏറ്റവും വിശ്വസനീയമായ ഇടം ഭൂമിക്കടിയിലായിരുന്നു. ബാങ്കുകളോ ലോക്കർ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ആളുകൾ സ്വർണം, വെള്ളി, ആഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയ സമ്പത്തുകൾ മൺപാത്രങ്ങളിലോ മരപ്പെട്ടികളിലോ സൂക്ഷിച്ച് മണ്ണിനടിയിൽ കുഴിച്ചിടാറുണ്ടായിരുന്നു. യുദ്ധങ്ങൾ, അധിനിവേശങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ഉടമകളുടെ പെട്ടെന്നുള്ള മരണം തുടങ്ങിയ കാരണങ്ങളാൽ ഇത്തരത്തിൽ മറച്ചുവെച്ച നിധികളിൽ പലതും തലമുറകളോളം കണ്ടെത്തപ്പെടാതെ കിടന്നു.

അക്കാലത്ത് സ്വർണ്ണവും വെള്ളിയും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുന്നതിന് പുറമെ മറ്റൊരു സുരക്ഷിത മാർഗം ഉണ്ടായിരുന്നില്ല. എന്നാൽ അത് മോഷണത്തിനും കൊള്ളയ്ക്കും സാധ്യത വർധിപ്പിച്ചിരുന്നു. സംഘടിത പോലീസിംഗ് സംവിധാനങ്ങളോ ആധുനിക സുരക്ഷാ സംവിധാനങ്ങളോ നിലവിലില്ലാതിരുന്നതിനാൽ വ്യാപാരികൾക്കും പണമിടപാടുകാർക്കും ഭരണാധികാരികൾക്കും അവരുടെ സമ്പത്ത് സംരക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനാൽ വീടുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമായ മാർഗമായി സമ്പത്ത് ഭൂമിക്കടിയിൽ കുഴിച്ചിടുന്ന രീതി വ്യാപകമായി സ്വീകരിക്കപ്പെട്ടു.

ഈ പതിവ് പുരാതന സംസ്കാരങ്ങളിൽ തന്നെ കാണാം. പുരാതന ഈജിപ്തുകാർ, മെസൊപ്പൊട്ടേമിയക്കാർ, സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങൾ എന്നിവരിൽ പലരും മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജാക്കന്മാരുടെയും സമ്പന്നരുടെയും ശവകുടീരങ്ങളിൽ സ്വർണ്ണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അവർക്കൊപ്പം സംസകരിക്കുന്ന പതിവുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User