സ്‌കൂളില്‍ നിന്ന് കുട്ടിക്ക് അണലി പാമ്പിന്റെ കടിയേറ്റു

Jun 02, 2022 - 03:30
0
സ്‌കൂളില്‍ നിന്ന് കുട്ടിക്ക് അണലി പാമ്പിന്റെ കടിയേറ്റു

തൃശൂര്‍: വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് അണലിയുടെ   കടിയേറ്റത്. കുമരനെല്ലൂര്‍ സ്വദേശി ആദേശി (10) നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂളിലേയ്ക്ക് എത്തി സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുവാന്‍ നോക്കുന്നതിടിയിലാണ് അണലി കടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. അണലി പാമ്പിന്റെ കുഞ്ഞാണ് കടിച്ചത്. കാര്യമായ വിഷം കുട്ടിയുടെ ഉള്ളില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരം വൃത്തിയാക്കിയുരുന്നതായി അധികൃതര്‍ പറയുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User