കുടുക്കാന്‍ സ്വപ്‌ന ശ്രമിച്ചു; ഭാഗ്യം തുണച്ചുവെന്ന് നികേഷ്

Jun 10, 2022 - 03:44
0
കുടുക്കാന്‍ സ്വപ്‌ന ശ്രമിച്ചു; ഭാഗ്യം തുണച്ചുവെന്ന് നികേഷ്

കൊച്ചി: വിവാദങ്ങളില്‍  കുടുക്കുവാനുളള സ്വപ്‌ന സുരേഷിന്റെയും ഷാജ് കിരണിന്റെയും ചതിയില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍. സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്നാവശ്യപ്പെട്ട് ഷാജ് കിരണ്‍ തന്നെ സമീപിച്ചു. പാലക്കാട് ബുധനാഴ്ച്ച എത്താമെന്ന് പറഞ്ഞെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം സാധിച്ചില്ല. എത്തിയിരുന്നെങ്കില്‍ ഇവര്‍ നടത്തുന്ന ഗൂഢാലോചനകളില്‍ തനിക്കും പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കുമായിരുന്നു. ഷാജ് കിരണ്‍ നേരത്തെ തന്റെ സ്ഥാപനത്തില്‍ ജോലി നോക്കിയിട്ടുണ്ട്. വാര്‍ത്തപാരമായ ചില ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്. അതില്‍ കവിഞ്ഞുള്ള അടുപ്പമില്ല. സ്വപ്‌നയുമായി ഒരു വിധത്തിലുള്ള പരിചയമില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User