ലക്ഷദ്വീപിന് സമീപം പുറങ്കടലിൽനിന്നും ആയിരം കോടിയുടെ ഹെറോയിൻ പിടികൂടി. റവന്യൂ ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റുഗാർഡിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് 220 കിലോ ഹെറോയിൻ പിടിച്ചത്.
തമിഴ്നാട്ടിൽനിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായി കടത്തിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മലയാളികൾ ഉൾപ്പെടെ 20 പേരെ കസ്റ്റഡിയിലെത്തു. അഗത്തിക്കടുത്ത് പുറങ്കടലിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
മയക്കുമരുന്ന് പാക്കിസ്ഥാനിൽനിന്നും ഗുജറാത്ത് വഴി കടത്തിയതോ അല്ലെങ്കിൽ ശ്രീലങ്ക വഴി കടത്തിയതോ ആകാമെന്നാണ് സൂചന. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.