പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത 68 കാരനെ ശിക്ഷിച്ചു

2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം

May 22, 2022 - 11:08
0
പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത 68 കാരനെ ശിക്ഷിച്ചു

  പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68 കാരനെ 10 വർഷം കഠിനതടവിനും ഒരുലക്ഷത്തിയിരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങോടൻ മുഹമ്മദിനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.നസീറ ശിക്ഷിച്ചത്.  2015 മാർച്ചിലായിരുന്നു സംഭവം. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറ് വേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർ സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാതിച്ചിട്ടുണ്ട്‌

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User