നൂറ് തികയ്ക്കാനുള്ള നെട്ടോട്ടം: നൂറിലെത്തിയത് തക്കാളി

കേന്ദ്രം എണ്ണ വില കുറച്ചപ്പോൾ കേരളവും കുറയ്ക്കാൻ തയ്യാറാവണം

May 22, 2022 - 10:23
0
നൂറ് തികയ്ക്കാനുള്ള നെട്ടോട്ടം: നൂറിലെത്തിയത് തക്കാളി

  നൂറ് തികയ്ക്കാനുള്ള നെട്ടോട്ടത്തിൽ നൂറിലെത്തിയത് താക്കളിയും, സർക്കാരിനെ ട്രോളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

  വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിച്ച് നൂറ് തികയ്ക്കാനുള്ള പിണറായി സർക്കാരിന്‍റെ ഓട്ടത്തിനിടെ നൂറായത് വിപണിയില്‍ തക്കാളിയുടെ വിലയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User