ഗവർണറെ ഭയന്ന് സർവകലാശാല ബില്ലിൽ ഭേദഗതി നടത്താൻ നീക്കം

ഗവർണറെ ഭയന്ന് സർവകലാശാല ബില്ലിൽ  ഭേദഗതി നടത്താൻ നീക്കം

   ഗവർണ്ണരുടെ അധികാരം കവരുന്ന ബില്ലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രൂക്ഷമായ വിമർശനം നടത്തിയ പശ്ചാത്തലത്തിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്ത സർവ്വകലാശാല ഭേദഗതി ബില്ലിൽ മാറ്റം വരുത്തണമെന്ന സിപിഎം വിലയിരുത്തലിനെ തുടർന്ന് മാറ്റം വരുത്താൻ സർക്കാർ തലത്തിൽ ആലോചന. 

 സർവ്വകലാശാല നിയമപരിഷ്കരണ കമ്മീഷനുകൾ വിശദമായ പഠനം നടത്തിയ ശേഷം  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി.സി നിയമനം സംബന്ധിച്ച്  നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. അതേസമയം, ഗവർണരുടെ പരാമർശം കണക്കിലെടുത്ത് സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജെക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സഭയിൽ വച്ചുതന്നെ മാറ്റം വരുത്തുന്നത് സർക്കാരിന് ക്ഷീണമാകും. പഠനം നടത്താതെ ബിൽ അവതരിപ്പിച്ചത് പ്രതിപക്ഷ വിമർശനത്തിനും ഇടയാക്കും.