പിണറായി ബിജെപിയുടെ ചെരിപ്പ് നക്കിയെന്ന് മുരളീധരന്‍

Aug 27, 2022 - 05:38
0
പിണറായി ബിജെപിയുടെ ചെരിപ്പ് നക്കിയെന്ന് മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. പിണറായി വിജയന്‍ മോദിയുടെ പ്രതിപുരുഷന്‍. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരന്‍ പറഞ്ഞു.  രാത്രി ആര്‍എസ്എസ് ഓഫിസില്‍ പോയി പകല്‍മാന്യന്‍ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകര്‍ത്തത് മാര്‍ക്‌സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി ചിത്രം തകര്‍ത്തതില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാന്‍. രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കും. ഏത് വിദ്വാന്‍ ഡല്‍ഹിയില്‍ നിന്ന് സ്ഥലം വിട്ടാലും അടുത്ത തവണ കോണ്‍ഗ്രസ് രാജ്യം ഭരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User