മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി

Jul 17, 2022 - 16:07
0
മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി

മധ്യപ്രദേശിലെ സിംഗ്രൗലി മുൻസിപ്പൽ കോർപറേഷനിൽ മേയർ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ  എഎപി സ്ഥാനാർഥി റാണി അഗർവാൾ വിജയിച്ചു. ഇതോടെ മധ്യപ്രദേശിൽ ആം ആദ്മി പാർട്ടി വേരുറപ്പിക്കുന്നു.

ബിജെപി സ്ഥാനാർഥിയും നിലവിലെ കോർപറേഷൻ ചെയർമാനുമായ ചന്ദ്രപ്രദാപ് വിശ്വക്ര‍മയെ 9,300 വോട്ടുകൾക്കാണ് റാണി അഗർവാൾ പരാജയപ്പെടുത്തിയത്.

‘രാജ്യത്തുടനീളമുള്ള ആളുകൾ ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു’ എന്ന്  എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ ട്വീറ്റു ചെയ്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User