മൂന്ന് കോടി തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

Jul 17, 2022 - 15:47
0
മൂന്ന്  കോടി തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

   കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റി തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താര ദമ്പതികൾക്കെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടൻ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. 

2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോപിക്കുന്നു.

വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User