മൂന്ന് സംസ്ഥാനങ്ങൾ പിന്നിട്ട് ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ

Oct 19, 2022 - 00:25
Updated: 4 years ago
0
മൂന്ന് സംസ്ഥാനങ്ങൾ പിന്നിട്ട് ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ


രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ പര്യടനം തുടങ്ങി. ഇതിനകം മൂന്നു സംസ്ഥാനങ്ങളാണ് പദയാത്ര പിന്നിട്ടത്. കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങിയ പദയാത്ര നാലു ദിവസം തിമഴിനാട്ടിയും 19 ദിവസം കേരളത്തിലും സഞ്ചരിച്ചു. കർണാടകയിൽ 21 ദിവസ പിന്നിട്ടാണ് ഇന്നലെ വൈകുന്നേരം ആന്ധ്രപ്രദേശിലേക്കു പ്രവേശിച്ചത്
കുർണൂൽ ജില്ലയിലെ ഛാ​ഗി ​ഗ്രാമത്തിലായിരുന്നു ഇന്നലെ രാത്രി യാത്രികർ ക്യാംപ് ചെയ്തത്. ആന്ധ്രപ്രദേശിലെ കർഷക പ്രതിനിധികളുമായി രാഹുൽ ​ഗാന്ധി ആശയവിനിമയം നടത്തി.
അമരാവതി വികസനത്തിന്റെ ഭാ​ഗമായി കുടുയിറക്കപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നു കർഷകർ പരതിപ്പെട്ടു. പുനരധിവാസവും പരാജയപ്പെട്ടു. വികസന പ്രക്രിയയിൽ പങ്കാളികളായി ഭൂമിയും വസ്തുവകകളും നഷ്ടമാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം കൂടി ഉറപ്പാക്കണമെന്ന് രാഹുൽ ​ഗാന്ധി നിർദേശിച്ചു. രാജ്യ പുരോ​​ഗതിയിൽ സ്ത്രീകൾ വഹിക്കുന്ന അസൂയാവഹമായ പങ്കിനെയും രാഹുൽ ​ഗാന്ധി ശ്ലാഘിച്ചു. അസാധാരണമായ ധൈര്യവും ആത്മവിശ്വാസവുമാണ് അവർ പ്രകടിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ അദ്ദേഹം വലിയ മതിപ്പ് രേഖപ്പെടുത്തി.
ഇന്നു രാവിലെ ഛാ​ഗി ​ഗ്രാമത്തിൽ നിന്നു തുടങ്ങിയ പദയാത്ര അദോനി ആർട്സ് ആൻഡ് സയൻസ് കോളെജ് ​ഗ്രൗണ്ടിൽ സമാപിക്കും. വൈകുന്നേരം നാലരയ്ക്ക് ഇവിടെ നിന്നു തുടങ്ങി അരേകൽ ​ഗ്രാമത്തിൽ സമാപിക്കും. അവിടെ പൊതു യോ​ഗത്തിൽ രാഹുൽ ​ഗാന്ധി പ്രസം​ഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User