വോട്ടെണ്ണൽ രാവിലെ 10 മുതൽ; പുതിയ കോൺ​ഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം

വോട്ടെണ്ണൽ രാവിലെ 10 മുതൽ; പുതിയ കോൺ​ഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം

 ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ 98ാമത്തെ പ്രസിഡന്റിനെ ഇന്നറിയാം. ഇതുവരെ 87 പേരാണ് പാർട്ടി അധ്യക്ഷന്മാരായിട്ടുള്ളത്. പത്തു പേർ ഒന്നിലധികം തവണ പ്രസിഡന്റുമാരായിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഉച്ചയോടെ പൂർത്തിയാകും. രണ്ട് മണിയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് സമതി ചെയർമാർ മധുസൂദൻ മിസ്ത്രി അറിയിച്ചു.
തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന 68 ബൂത്തുകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
ഇന്നു രാവിലെ പത്തു മണിക്കു പുറത്തെടുക്കുന്ന പെ‌ട്ടികൾ സ്ഥാനാർഥികളുടെയും അവരുടെ പോളിം​ഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തും. പിന്നീട് പെട്ടികൾ തുറന്ന് വോട്ടുകൾ മുഴുവൻ ഒരുമിച്ചു കൂട്ടിക്കലർത്തും. ഇതിലൂടെ ഒരോ സംസ്ഥാനത്തുനിന്നും ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാൻ കാഴിയാതാവും. സുതാര്യതയും കെട്ടുറപ്പും ഉറപ്പ് വരുത്താനാണ് ഈ ന‌ടപ‌ടി. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആറു ടേബിളുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.
കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ വോട്ടെടുപ്പാണ് നടന്നത്. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും മുക്തകണ്ഠം പ്രശംസിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ മറ്റു രാഷ്ട്രീയ കക്ഷികളെയെല്ലാം അസൂയപ്പെടുത്തുന്നതാണ്