വീണ്ടും ഇടതുപക്ഷത്തെ ട്രോളി എം എം ലോറൻസിന്റെ മകൾ ആശ ലോറൻസ്

തെരഞ്ഞെടുപ്പ് സമയത്ത്‌ ഏറെ ചർച്ച ചെയ്തിരുന്നു ആശയുടെ പോസ്റ്റുകൾ

Jun 18, 2022 - 08:41
0

  സി പി എം നേതാവ് എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. 
കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ: ജോ ജോസഫിനെയും  കോണ്ഗ്രെസ്സിൽ നിന്നും സ്ഥാനമോഹവുമായി ഇടതു പക്ഷത്തേക്ക് ചേക്കേറിയ കെ വി തോമസിനെയും ട്രോളിയാണ് ആശ ലോറൻസ് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

" കാൺമാനില്ല" 
        ----------------------
താഴെ കൊടുത്തിരിക്കുന്ന
" പടങ്ങളിലെ" 
 ചെറുപ്പകാരനെയും, പ്രായമധികം ആകാത്ത പ്രായമുള്ള ആളെയും ഇക്കഴിഞ്ഞ 3-ാം തീയതി
അതായത് ഉത്തമ , കൊല്ലവർഷം 2022  June മാസം 3-തീയതി രാവിലെ 8 മണിയ്ക്ക് മുൻപായി Ekm Lenin Centre ൽ നിന്ന് കാണാതായി .

ഒന്നാമൻ എല്ലാവരേയും ഞട്ടിച്ച് വന്ന് ചിരിപ്പിച്ച ചെറുപ്പക്കാരനായ Doctor ഉം , വെറുതെ Doctor അല്ല Heart ന്റെ Doctor ഉം സുറിയാനി കൃസ്ത്യാനിയും കാട് കയറിയ പാരമ്പര്യം ഉള്ള ആളും നിലത്തിരുന്ന് ചുവരിൽ എഴുതി പഠിച്ച ആളുമാണ്
സുറിയാനി കത്തോലിക്കനാണ്
പേര് Joe Joseph.

രണ്ടാമൻ എല്ലാവരേയും ചതിച്ച് വെറുപ്പിച്ച്
യൂദാസിനെ പോലെ തന്നെ ആയ Professor ആയിരുന്ന ചെറുപ്പം തോന്നിയപ്പിക്കുന്ന വയസ്സായ ആളാണ് ലത്തീൻ കത്തോലിക്കനാണ് പേര്
 KV THOMAS
പഠിപ്പിച്ചിരുന്ന വിഷയത്തിൽ നിന്ന് മത്സ്യ ഗവേഷണത്തിൽ താൽപര്യം വരുകയും മൽസ്യങ്ങൾ പ്രത്യേകിച്ച് തിരുത കരിമീൻ ചെമ്മീൻ ഇവരെ വച്ച് എങ്ങിനെ സ്ഥാനമാനങ്ങൾ നേടാമെന്ന് മലയാളികളെ പഠിപ്പിച്ച ആളുമാണ്

രണ്ട് പേരും കടൽ കൊള്ളകാരുടെ കൈയ്യിൽ അകപ്പെട്ടതായി തെളിവുകൾ ഉണ്ട്.
ആദ്യമെല്ലാം ഇവർക്ക് ഭക്ഷണവും വെള്ളവും ചായയും ബിരിയാണിയും  പായയും തലയിണയും കൊള്ളക്കാർ കൊടുത്തിരുന്നുവെങ്കിലും
ജൂൺ 3 - ന് ശേഷം ഇവരെ പുറംകാൽ കൊണ്ട് പുറംകടലിൽ ചവിട്ടി ഇട്ടതായി ആണ് സംശയിക്കുന്നത്.

ഇവരെ മുൻ നിർത്തി കോടി ജനങ്ങളുടെ പിന്തുണ ഉണ്ടാക്കാമെന്ന വ്യാമോഹം നടക്കില്ല എന്ന് മനസിലായപ്പോൾ ആണ് കടൽ കൊള്ളക്കാർ ഇവരെ പുറംകടലിൽ ഉപേക്ഷിച്ചത്.

കടൽ കൊള്ളക്കാർ പുതിയ " സ്വപ്ന സംരംഭങ്ങളുടെ " പുറകെയാണ്.
കസ്കസിന് പകരം സ്വർണ്ണം അരച്ച് ഉണ്ടാക്കിയ ബിരിയാണി മസാല കൂട്ടിന്റെ രഹസ്യം എതിരാളികൾ തട്ടി എടുത്തത് തിരിയെ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ്.

പുറം കടലിൽ ഉപേക്ഷിക്കപ്പെട്ട ഈ രണ്ട് പേരെയും
കണ്ട് കിട്ടിയാൽ എത്രയും പെട്ടെന്ന് അടുത്തുള്ള കുമ്പസാര കൂട്ടിൽ എത്തിക്കുകയും പുരോഹിതനെ കൊണ്ട് തലയ്ക്ക് പിടിപ്പിച്ച് പ്രാർത്ഥിപ്പിക്കുകയും മാനസാന്തരം ചെയ്യിപ്പിക്കുകയും ചെയേണ്ടതാണ്.

പ്രതിഫലം പ്രതീക്ഷിക്കാത്ത സൻ മനസ്സുള്ളവർ സഹായിക്കുക.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User