അഗ്നിപഥ് പദ്ധതിയും കാർഷിക നിയമങ്ങൾ പോലെ കേന്ദ്രം പിൻവലിക്കേണ്ടിവരും ; രാഹുൽഗാന്ധി
കാര്‍ഷിക നിയമങ്ങള്‍ പോലെ അഗ്നിപഥ് പദ്ധതിയും കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ടുമടക്കേണ്ടി വരും. സൈനികരോട് അദ്ദേഹത്തിന് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ബിജെപി സര്‍ക്കാര്‍ ‘ജയ് ജവാന്‍, ജയ് കിസാന്‍’ മൂല്യങ്ങളെ അപമാനിക്കുകയായിരുന്നു എന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സുഹൃത്തുക്കളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തത് കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.