മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു

പ്രദേശത്ത് റെഡ് അലർട് തുടരുന്നു

Jun 18, 2022 - 08:58
0

  വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വിട്ടുമാറാതെ പെയ്യുന്ന പേമാരി ജനജീവിതം ദുസ്സഹമാക്കി.
അസമിലും മേഘാലയയിലും    പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അറിയിച്ചു.
തുടർച്ചയായ അഞ്ചാംദിനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബാലാജി ജില്ലയിൽ മാത്രം 3 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടർ വിളകൾ നശിച്ചു.373 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാർപ്പിച്ചു. പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ്. ശക്തമായ മഴയെത്തുടർന്ന് മേഘാലയ, അസം, അരുണാച്ചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെയും  തുടരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User