സിദ്ദു മുസൈവാലയുടെ കൊലപാതകം; കോണ്‍ഗ്രസ് കോടതിയിലേക്ക് 

May 30, 2022 - 01:14
0
സിദ്ദു മുസൈവാലയുടെ കൊലപാതകം; കോണ്‍ഗ്രസ് കോടതിയിലേക്ക് 

ദില്ലി : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക് . സിദ്ദു മൂസൈവാലയുടെ സുരക്ഷ പിന്‍വലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതിനിടെ മൂസൈവാലയുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധമുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User