കോലിക്ക് പിന്തുണ നല്‍കാനുള്ള കാരണം വ്യക്തമാക്കി ബാബര്‍ 

Jul 16, 2022 - 07:05
0
കോലിക്ക് പിന്തുണ നല്‍കാനുള്ള കാരണം വ്യക്തമാക്കി ബാബര്‍ 

കൊളംബോ: വിരാട് കോലിക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ താരം ബാബര്‍ അസം. ഈ സമായവും കടന്നുപോകും, കരുത്തനായിരിക്കും എന്ന രണ്ടുവരിയിലാണ് ബാബര്‍ കോലിയെ പിന്തുണ അറിയിച്ചത്. വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കോലിയെ എന്തുകൊണ്ട് പിന്തുണച്ചുവെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബാബര്‍ ഇപ്പോള്‍. കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബര്‍ പറഞ്ഞു.  അത്തരം സമയങ്ങളില്‍ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. കോലി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്നും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User