രമയ്ക്ക് ചുറ്റും നിന്ന് സംരക്ഷിക്കും: വി ഡി സതീശന്‍

Jul 16, 2022 - 06:59
0
രമയ്ക്ക് ചുറ്റും നിന്ന് സംരക്ഷിക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക്  കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു. 
വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംരക്ഷിക്കുമെന്നും അദേഹം പറഞ്ഞു. 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User