ബാലഗോകുലം പണിയായി ; മേയര്‍ കസേര തെറിച്ചേക്കും

Aug 09, 2022 - 06:00
0
ബാലഗോകുലം പണിയായി ; മേയര്‍ കസേര തെറിച്ചേക്കും

ബാലഗോകുലം വിവാദത്തിന് പിന്നാലെ ബീന ഫിലിപ്പിന്റെ മേയര്‍ സ്ഥാനത്തിന് ഭീഷണി. സിപിഎം ജില്ലാ നേതൃത്വവും മേയര്‍ക്കെതിരെ രംഗത്തുവന്നു. ഇതിന് പിന്നാലെ പല ഔദ്യോഗിക പരിപാടികളില്‍ നിന്നും മേയര്‍ വിട്ടുനില്‍ക്കുകയാണ്. സിപിഎം ചോദിക്കുന്ന മുറയ്ക്ക് വിശദീകരണം നല്‍കാമെന്ന നിലപാടിലാണ് ബീന. രാവിലെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച  'ക്വിറ്റ് ഇന്ത്യ' സമരത്തിന്റെ വാര്‍ഷികാചരണ ചടങ്ങില്‍ നിന്നും ബീന വിട്ടുനിന്നു. പി.ആര്‍.ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്. മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User