ബാലഗോകുലം വിവാദം; പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് മേയര്‍

Aug 09, 2022 - 05:41
0
ബാലഗോകുലം വിവാദം; പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് മേയര്‍

ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളില്‍ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയര്‍. 'ക്വിറ്റ് ഇന്ത്യ' സമരത്തിന്റെ വാര്‍ഷികാചരണ ചടങ്ങില്‍ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്. മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ വിശദീകരിച്ചു. അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു, പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കാമായിരുന്നു എന്നും തോട്ടത്തില്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User