ഭാരത് ജോഡോ യാത്രയുടെ സ്വാഗതഗാനം പ്രകാശനം ചെയ്തു

Aug 25, 2022 - 12:40
0
ഭാരത് ജോഡോ യാത്രയുടെ സ്വാഗതഗാനം പ്രകാശനം ചെയ്തു

  കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ സ്വാഗതഗാനം പ്രകാശനം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഗാനം പ്രകാശനം ചെയ്തത്. അധ്യാപകനും കെപിസിസി സംസ്കാരസാഹിതി നേതാവുമായ എബി പാപ്പച്ചനാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകൻ സുനിൽ മത്തായി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എറണാകുളം ഡിസിസിയാണ് ഗാനത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, റോജി എം ജോൺ, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ കെ പി ധനപാലൻ, എൻ വേണുഗോപാൽ, ജയ്സൺ ജോസഫ്, ഡൊമനിക് പ്രസന്റേഷൻ, അജയ് തറയിൽ, ടോണി ചമ്മണി, ഐ കെ രാജു, ജോസഫ് ആന്റണി, മിനിമോൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User