ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണം; ഗോവ പൊലീസ് കേസെടുത്തു

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണം; ഗോവ പൊലീസ് കേസെടുത്തു

  ഹരിയാനയിലെ ബി.ജെ.പി നേതാവും, നടിയും, പ്രശസ്ത ടിക്ടോക് താരവുമായ  സൊണാലി ഫോഗട്ടിന്റെ മരണത്തിൽ ഗോവ പൊലീസ് കേസെടുത്തു. ഗോവയിലാണ് സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൊണാലിയുടെ പേഴ്സനൽ അസിസ്റ്റന്റായ സുധീർ സാങ്വാൻ ആണ് മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.സൊണാലി ഗോവയിലെത്തിയത് സുധീറിനൊപ്പമായിരുന്നു. മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ​സൊണാലിയുടെ സഹോദരൺ റിങ്കു ധാക്ക രംഗത്തുവന്നിരുന്നു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമു​ണ്ടെന്നും റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.