സർക്കാർ ഓഫീസുകളിലേക്ക് അപേക്ഷ നൽകാൻ ഏത് നിറത്തിലെ മഷിയും ഉപയോഗിക്കാം

Blue, Black, Red, or Green: Citizens Can Use Any Ink to Submit Govt Applications in Kerala

Jul 31, 2026 - 10:24
0
സർക്കാർ ഓഫീസുകളിലേക്ക് അപേക്ഷ നൽകാൻ ഏത് നിറത്തിലെ മഷിയും ഉപയോഗിക്കാം

സർക്കാർ ഓഫീസുകളിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിലും നിവേദനങ്ങളിലും ഉപയോഗിക്കുന്ന മഷിയുടെ നിറത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾക്ക് വിരാമം. ഇനിമുതൽ പൊതുജനങ്ങൾക്ക് ഏത് നിറത്തിലുള്ള മഷി ഉപയോഗിച്ചും അപേക്ഷകൾ തയ്യാറാക്കാം. പ്രത്യേക നിറത്തിലെ മഷി തന്നെ വേണമെന്ന നിബന്ധനയില്ലെന്ന് സംസ്ഥാന ഭരണപരിഷ്കാര വകുപ്പ് വ്യക്തമാക്കി.

പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

സാധാരണയായി നീല, കറുപ്പ് മഷികളിലാണ് പൊതുജനങ്ങൾ അപേക്ഷകൾ എഴുതാറുള്ളത്. പച്ച, ചുവപ്പ് മഷികൾ ഗസറ്റഡ് ഓഫീസർമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമുള്ളതാണെന്ന ധാരണ പൊതുവേയുണ്ട്. എന്നാൽ, ചുവപ്പും പച്ചയും ഉൾപ്പെടെയുള്ള ഏത് നിറത്തിലെ മഷിയും അപേക്ഷകൾ എഴുതാൻ പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

എന്നാൽ, എഴുതുന്ന കാര്യങ്ങൾ തടസ്സമില്ലാതെ വായിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ മഷിയായിരിക്കണം ഉപയോഗിക്കേണ്ടത്. പ്രത്യേക നിറത്തിലുള്ള മഷി ഉപയോഗിച്ചില്ലെന്ന കാരണം പറഞ്ഞ് അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User