'അമ്മ'യ്‌ക്കെതിരെ ഗണേഷിനെ ഇറക്കി ദിലീപ് കളിക്കുന്നു

Jun 30, 2022 - 03:30
0
'അമ്മ'യ്‌ക്കെതിരെ ഗണേഷിനെ ഇറക്കി ദിലീപ് കളിക്കുന്നു



കൊച്ചി: അമ്മ സംഘടനയില്‍ അടിപൊട്ടിക്കാന്‍ ക്വട്ടേഷനുമായി നടന്‍ ദിലീപ്. ഗണേഷ്‌കുമാറിനെ മുന്നില്‍ നിര്‍ത്തി താരസംഘടനയില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നതായാണ് ആരോപണം. ഗണേഷ്‌കുമാറും ദിലീപും തമ്മില്‍ ഏറെ അടുത്ത ബന്ധമാണുള്ളത്. ഗണേഷ് കുമാര്‍ തടയുവാന്‍ നോക്കിയിട്ടും ദിലീപ് സംഘടനയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. എന്നാല്‍ ഇന്ന് സമാനമായ ആരോപണം നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്നപ്പോള്‍ പക്ഷെ പുറത്താക്കാന്‍ സംഘടന മുതിര്‍ന്നില്ല. ഇതാണ് ഗണേഷ്‌കുമാറിനെ ചെടുപ്പിച്ചത്. ദിലീപിനോട് കാണിക്കാത്ത സഹിഷ്ണുത എന്തിന് വിജയ് ബാബുവിനെതിരെ കാണിച്ചുവെന്നാണ് അമ്മ നേതൃത്വത്തിനോട് ഗണേഷ് കുമാര്‍ ചോദിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഘടന മടിച്ചു നിന്ന സമയത്ത് പൃഥ്വിരാജിന്റെ ഇടപെടലാണ് ദിലീപിന്റെ തൊപ്പി തെറിപ്പിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിലീപ്- പൃഥ്വിരാജ ആരാധകര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇന്ന് പക്ഷെ വിജയ് ബാബുവിനെതിരെ പൃഥ്വിരാജും മൗനം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User