ഉത്തരാഖണ്ഡില്‍ ബസ് അപകടം : 25 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Oct 05, 2022 - 05:32
0
ഉത്തരാഖണ്ഡില്‍ ബസ് അപകടം : 25 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു


ഉത്തരാഖണ്ഡില്‍ പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയുണ്ടായ ബസപകടത്തിൽ 25 പേര്‍ മരിച്ചു. വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 21 ഓളം പേരെ രക്ഷപ്പെടുത്തി. ബസില്‍ 50 ലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഡിജിപി അശോക് കുമാര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാലു സംഘമാണ് തിരച്ചില്‍ തുടരുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User