മണിക്കെതിരെ സിപിഐ; അവസരം മുതലാക്കാന്‍ പണി തുടങ്ങി

Jul 15, 2022 - 05:34
0
മണിക്കെതിരെ സിപിഐ; അവസരം മുതലാക്കാന്‍ പണി തുടങ്ങി

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ. പരാമര്‍ശം അനവസരത്തിലായെന്നും പിന്‍വലിക്കണമെന്നുമുളള ആവശ്യം ശക്തമാകുന്നതിനിടയിലാണ് സിപിഐ രംഗത്ത് വന്നത്. സഭയില്‍ എം എം മണിക്ക് അടുത്തായി ഇരുന്ന സിപിഐ എംഎല്‍എ പരാമര്‍ശത്തെ തള്ളി രംഗത്തുവന്നു. നാദാപുരത്ത് നിന്നുള്ള ജനപ്രതിനിധിയായ ഇ കെ വിജയനാണ് എം എം മണിക്ക് അരികില്‍ ഇരുന്നത്. പരാമര്‍ശം അനവസരിത്തിലാണെന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കണ്ടതായും സിപിഐ പറഞ്ഞു. ഇടുക്കി ജില്ലയില്‍ സിപിഐയുടെ കണ്ണിലെ കരടാണ് എം എം മണി. കിട്ടിയ അവസരം പ്രയോജനപ്പെടുത്താനാണ് സിപിഐ നീക്കം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User