ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും; എം എസ് ധോണി മുഖ്യാതിഥിയാകും

Aug 09, 2022 - 02:45
Updated: 4 years ago
0
ചെസ് ഒളിമ്പ്യാഡ്  ഇന്ന് സമാപിക്കും; എം എസ് ധോണി മുഖ്യാതിഥിയാകും

തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളില്‍ ഓപ്പണ്‍ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യന്‍ എ ടീമുകള്‍ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പണ്‍ വിഭാഗത്തില്‍ ബി ടീം ജര്‍മനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും. വനിതാ വിഭാഗത്തിലെ ബി ടീം സ്‌ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിയ്ക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User