ഡിജെ സംഗീതത്തിൽ ദേശീയപതാക വീശി സുരേന്ദ്രൻ; പരാതിയുമായി യൂത്ത്

Aug 09, 2022 - 02:08
0
ഡിജെ സംഗീതത്തിൽ ദേശീയപതാക വീശി സുരേന്ദ്രൻ; പരാതിയുമായി യൂത്ത്

 

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയ സംഭവത്തിലണ് സുരേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ തിരം?ഗ് യാത്രയിലാണ് ഡിജെയ്‌ക്കൊപ്പം ദേശീയ പതാക വീശി ബിജെപി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടിയത്. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പൊലീസ് ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതിയില്‍ യൂത്ത് കോണ്‍?ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. കേസ് എടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസ് അഭിമാന യാത്ര സംഘടിപ്പിക്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User