വീണ്ടും സഹകരണ തട്ടിപ്പ്; സിപിഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ ആരോപണം

Aug 09, 2022 - 03:26
0
വീണ്ടും സഹകരണ തട്ടിപ്പ്; സിപിഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ ആരോപണം

ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സഹകരണ സംഘം. ആരോപണം കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍. 2.2ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി സംഘത്തിന് മറിച്ചുവിറ്റത് 45.26 ലക്ഷം രൂപയ്ക്ക്. ആരോപണമുയര്‍ന്നിരിക്കുന്നത് സംഘം മുന്‍ പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെ. സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ് ശ്രീകുമാര്‍. നടത്തറ കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു ഇയാള്‍. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, അതായത് 2013 ജൂണ്‍ 25ന് ശ്രീകുമാറും തൃശ്ശൂര്‍ സ്വദേശികളായ സുനിത, സനീഷ്, ഷിബു, മുകേഷ് എന്നിവരും തമ്മില്‍ ഒരു ഭൂമി ഇടപാട് നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User