കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേടിയെത്തി; കെ വി തോമസ് മുങ്ങി!!

Jun 03, 2022 - 01:23
0
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേടിയെത്തി; കെ വി തോമസ് മുങ്ങി!!

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പായതോടെ കെ വി തോമസ് മുങ്ങി. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ തടിച്ച്കൂടിയ പ്രവര്‍ത്തകര്‍ കെ വി തോമസിനെതിരെ മുദ്രാവാക്ക്യം വിളിച്ചാണ് ആഹ്‌ളാദ പ്രകടനത്തിന് തുടക്കം കുറിച്ചത്. തൃക്കാക്കരയില്‍ ഉമ തോമസിന്റെ നില പരുങ്ങലിലാണെന്ന് വീമ്പുപറഞ്ഞ കെ വി തോമസിന്റെ അടക്കമുള്ള നേതാക്കളുടെ പ്രവചനമാണ് മണ്ണിലൊലിച്ച് പോയത്. കെ വി തോമസിന്റെ വീടിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്ക്യം വിളികളുമായെത്തി. എന്നാല്‍ കെ വി തോമസ് പുറത്തേയ്ക്ക് ഇറങ്ങിയില്ല.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User