കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി

Jul 29, 2022 - 11:17
0
കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി

തൃശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ കടന്നു പിടിച്ച് പുരുഷ പോലീസ്. യൂത്ത് കോൺഗ്രസ് നേതാവ് ഗ്രീഷ്മ സുരേഷിനെയാണ് പുരുഷ പോലീസ് കടന്നു പിടിച്ചത്. തന്നെ തൊടരുതെന്ന് ഗ്രീഷ്മ പലപ്രാവശ്യം പോലീസിനോട് പറഞ്ഞെങ്കിലും അത്‌ കണക്കിലെടുക്കാതെ പോലീസ് ഗ്രീഷ്മയെ പിടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ  നിക്ഷേപം നടത്തിയവർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം.
പോലീസിനെ മറികടന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുന്നകുളത്ത് മൂന്ന് യൂത്ത് കോൺഗ്രസുകാരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User