പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്; ‘സത്യം പുറത്തുകൊണ്ടുവരും, ജീവനുള്ള കാലം പോരാടും’

പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്; സത്യം പുറത്തുകൊണ്ടുവരുന്നതുവരെ പോരാടുമെന്ന് പ്രഖ്യാപനം.

Sep 16, 2026 - 10:53
Updated: 13 hours ago
0
പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്; ‘സത്യം പുറത്തുകൊണ്ടുവരും, ജീവനുള്ള കാലം പോരാടും’

ഇല്ലാക്കഥകൾ ഉണ്ടാക്കി എഴുതി ചേർത്തും നാട്ടിലെ പകരംവെക്കാനില്ലാത്ത തട്ടിപ്പുകാരിയെ കൊണ്ടുവന്ന് പരാതി എഴുതി വാങ്ങിയും പാവം ഉമ്മൻചാണ്ടിയെ ഇല്ലാതാക്കാൻ നോക്കിയ പിണറായി വിജയന് എല്ലാം അനുഭവിച്ചുതീർക്കാനായി ജയിലിന്റെ വാതിൽ തുറന്നുകഴിഞ്ഞു. ഏതായാലും പിണറായി വിജയൻ എന്ന നേതാവിന് ശനിദശയിൽ വിശ്വാസമില്ലെങ്കിൽ വേണ്ട. പക്ഷേ ചെയ്തുകൂട്ടിയ തോന്ന്യാസങ്ങൾക്ക് മറുപടി വന്നുകൊണ്ടിരിക്കുകയാണ്.

1996-ൽ തുടങ്ങിയ വഴിവിട്ട യാത്ര, സി.പി.എമ്മിലെ മന്ത്രിയായും രാജാവായും തിരുവായ്ക്ക് എതിർവായില്ലാത്ത തമ്പുരാനായും വാണ കാലം മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, പിണറായി വിജയൻ നല്ലവനാണ് എന്ന് പറയാൻ ഒരു പൊതുജനവും ഇല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.1996-ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി തുടങ്ങിയപ്പോൾ തന്നെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തി എന്നുള്ള അതീവ ഗുരുതരമായ കേസ് നിലനിൽക്കുന്നു. അത് നരേന്ദ്ര മോദിയുടെ അനുമതിയോടെ ഉപ്പിലിട്ടുവെച്ചെങ്കിലും പിന്നീട് പാർട്ടി സെക്രട്ടറിയായി നിലകൊണ്ട പതിറ്റാണ്ടിലേറെയുള്ള അപ്രമാദിത്വവും അതും കഴിഞ്ഞുപോകുകയാണ്.2016-ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് മുതൽ സ്പ്രിങ്ക്ലർ, സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ, മരംമുറി വിവാദം, കരുവന്നൂർ കേസ്, മാസപ്പടി, മെസ്സിയെ കാണിച്ച് മലയാളികളെ പറ്റിക്കൽ — അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തട്ടിപ്പുകേസുകൾ കിരീടത്തിലെ പൊൻതൂവലാണെന്ന് സഖാക്കളെ പറഞ്ഞ് മനസ്സിലാക്കിയിട്ടുള്ള പ്രയാണം അവസാനിക്കാറായി നിൽക്കുമ്പോഴാണ് ഏതു സമയവും അകത്താകാനുള്ള കത്ത് ലഭിച്ചിരിക്കുന്നത്.

ഭരിക്കാൻ നാട് നൽകിയപ്പോൾ അത് കട്ടുമുടിച്ചൊരു ഭരണാധികാരിയെ ചവിട്ടിപ്പുറത്താക്കിയിട്ടും അത് ജനങ്ങളുടെ തെറ്റാണെന്ന് ഒരുളുപ്പുമില്ലാതെ പാടി നടക്കുന്ന പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് മുതലാളിക്ക് ഏറ്റവും ഒടുവിലിതാ, തന്നാൽ ചതിക്കപ്പെട്ട ഒരു പെൺകരുത്ത് തന്നെ ഏറ്റവും വലിയ ഇടിത്തീയായി നെഞ്ചിൽ പതിക്കുകയാണ് — സ്വപ്ന സുരേഷ്.ഒരു സംശയവും വേണ്ട, പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ ഉള്ളൂവെന്നും അവരുടെ യഥാർഥ നിറം പുറത്തുകൊണ്ടുവരുമെന്നും ശപഥം ചെയ്തിരിക്കുകയാണ് സ്വപ്ന സുരേഷ്.വെറുതെയിരിക്കാൻ ഇനി സമയമില്ലെന്നും പിണറായി വിജയൻ എത്രത്തോളം ക്രൂരത നിറഞ്ഞ ഒരു വ്യക്തിയാണെന്നത് പുറത്തുകൊണ്ടുവരുന്നതുവരെ വിശ്രമമില്ലെന്നും ആണ് സ്വപ്ന സത്യം ചെയ്ത് പറഞ്ഞിരിക്കുന്നത്.

വെറുതെയല്ല, പിണറായി വിജയന്റെ പല തട്ടിപ്പുകൾക്കും ദൃക്‌സാക്ഷിയായി നിൽക്കുകയും സത്യം തുറന്നുപറഞ്ഞപ്പോൾ ഭരണത്തിന്റെ സ്വാധീനത്തിൽ എല്ലാം തേച്ചുമായ്ച്ചുകളഞ്ഞ് സത്യം പറഞ്ഞ ആളെ നശിപ്പിക്കാൻ ശ്രമിച്ചതും ഏറ്റവും നല്ല സമയം നോക്കി എണ്ണിയെണ്ണി പറയുകയാണ് സ്വപ്ന.'പിണറായി വിജയൻ അധികാരത്തിലിരുന്നപ്പോൾ അക്കാലത്തെ അഴിമതിയെക്കുറിച്ച് ഏറ്റവും ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് താനാണ്' എന്ന് വ്യക്തമാക്കിയ സ്വപ്ന, അതുകൊണ്ട് നേരിട്ട ക്രൂരതയെയും അക്രമത്തെയും വെളിച്ചത്തുകൊണ്ടുവരികയാണ്. തനിക്കെതിരെ പല കേസുകളും പലയിടത്തും എടുത്തു. എന്നാൽ സത്യസന്ധമായി അന്വേഷിക്കാനോ വിചാരണ തുടങ്ങാനോ അവർ അനുവദിച്ചില്ല. സത്യം പുറത്തുകൊണ്ടുവരാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം പോരാടുമെന്ന് അവർ ഉറപ്പിക്കുകയാണ്. സ്വപ്ന പറയുന്നതുപ്രകാരം, മുൻപ് സ്വർണക്കടത്തിലും ഡോളർ കടത്ത് കേസിലുമൊക്കെ പിണറായി വിജയൻ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് മാസപ്പടി കേസിലും നടപ്പാക്കുന്നത്.താൻ ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഒരു പൊലീസുകാരന്റെ കൈയിൽ ഫോൺ കൊടുത്തുവിട്ടിട്ട്, പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാനാണ് ആവശ്യപ്പെട്ടത്.

തുടർന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കാൻ കോൺസുലേറ്റ് പി.ആർ.ഒ. ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയി. തന്റെ അഭിഭാഷകനെ മാറ്റി അവർ പറയുന്ന അഭിഭാഷകനെ വയ്ക്കണമെന്നും പുതിയ മൊഴി നൽകണമെന്നും പറഞ്ഞു.ഈ കേസിലും മുഹമ്മദ് റിയാസിന്റെ സുഹൃത്ത് അതേ കാര്യം തന്നെയാണ് പറയുന്നതെന്നിരിക്കെ, എല്ലാ കേസിലും ഈ തട്ടിപ്പ് നടത്തിയ പിണറായിയും സംഘവും അവലംബിച്ചുവരുന്നത് ഒരേ കാര്യം തന്നെയാണെന്ന് ഉറച്ചുപറയുകയാണ് സ്വപ്ന.മകളെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി. നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചുവെന്നാണ് ഇതിൽ പറയുന്നത്. അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും ഇത് പിണറായിയുടെ തട്ടിപ്പാണെന്നും സ്വപ്ന അക്കമിട്ട് നിരത്തുകയാണ്. ഒരാളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് അഴിമതി പുറത്തുവരില്ല. ഇതൊരു സിൻഡിക്കേറ്റാണ്. എല്ലാവരെയും ചോദ്യം ചെയ്യണം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ എന്തെങ്കിലും തടസമുണ്ടായാൽ എം. ശിവശങ്കർ തന്റെ കൈയിൽ തന്നിട്ടുള്ള എല്ലാ രേഖകളും തെളിവുകളും പുറത്തുവിടും.

ഇപ്പോൾ വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതുകൊണ്ടാണ് അത് ചെയ്യാത്തതെന്നും കേരളത്തിലെ ജനങ്ങളെ ചതിച്ചും വഞ്ചിച്ചും അവരുടെ ഡേറ്റ സ്പ്രിങ്ക്ലറിന് വിറ്റവരുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന വ്യക്തമാക്കിയതോടെ പിണറായിയുടെയും കുടുംബത്തിന്റെയും എല്ലാ കാറ്റും പോയിക്കിടക്കുകയാണ്.തനിക്കെതിരായ കേസുകൾ സത്യസന്ധമായി അന്വേഷിച്ച് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിക്കഴിഞ്ഞു സ്വപ്ന. തന്റെയും കുടുംബത്തിന്റെയും തട്ടിപ്പിന് കൂട്ടുനിൽക്കാത്തവരെ നശിപ്പിച്ചുകളയുന്ന പിണറായി ശൈലിക്കെതിരെയുള്ള അന്വേഷണം ഇവിടെ തുടങ്ങുകയാണ്. അടങ്ങിയിരിക്കില്ലെന്ന് എല്ലാം അറിയുന്ന സ്വപ്ന പ്രഖ്യാപിച്ചതോടെ പിണറായി വിജയന്റെയും കുടുംബത്തിന്റെയും ജയിലിലേക്കുള്ള ദൂരം അടുത്തടുത്ത് വന്നിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User