കണ്ണൂർ സർവകലാശാലാ തിരഞ്ഞെടുപ്പിൽ KSU-MSF സഖ്യത്തിന് വമ്പിച്ച വിജയം; കാസർഗോഡ് ജില്ലയിൽ ശക്തമായ മുന്നേറ്റം
ഗവൺമെന്റ് കോളേജിൽ 9ൽ 9 മേജർ സീറ്റുകളും നേടി; ഉദുമയിൽ ചരിത്രവിജയം, മുന്നാട് പീപ്പിൾസ് കോളേജിലും മുന്നേറ്റം
കാസർഗോഡ്: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ കാസർഗോഡ് ജില്ലയിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ KSU-MSF സഖ്യത്തിന് ശക്തമായ മുന്നേറ്റം. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജുകളിലും സഖ്യം ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ അറിയിച്ചു.
കാസർഗോഡ് ഗവൺമെന്റ് കോളേജിൽ ഒമ്പതിൽ ഒമ്പത് മേജർ സീറ്റുകളും ഭൂരിഭാഗം മൈനർ സീറ്റുകളും വിജയിച്ചാണ് KSU-MSF സഖ്യം കോളേജ് യൂണിയൻ പിടിച്ചെടുത്തത്. അംബേദ്കർ കോളേജ് പെരിയ, സെന്റ് മേരീസ് കോളേജ് ചെറുപനത്തടി, ബജമോഡൽ കോളേജ് എന്നിവിടങ്ങളിൽ സഖ്യം യൂണിയൻ നിലനിർത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങളിലും KSU-MSF സഖ്യ സ്ഥാനാർഥികൾ വിജയിച്ചു.
ഉദുമ ഗവൺമെന്റ് കോളേജിൽ ചരിത്രത്തിലാദ്യമായി KSU-MSF സഖ്യം യൂണിയൻ നേടിയതും തിരഞ്ഞെടുപ്പിലെ പ്രധാന നേട്ടമായി. ഐ.എച്ച്.ആർ.ഡി കോളേജിലും സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈൻ ആർട്സ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സീറ്റുകളിൽ വിജയം സ്വന്തമാക്കി. വർഷങ്ങളായി എസ്.എഫ്.ഐ വിജയിച്ചിരുന്ന മുന്നാട് പീപ്പിൾസ് കോളേജിലും KSU-MSF സഖ്യം മുന്നേറ്റം നടത്തി വിജയം നേടിയതായി കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, വർഗീയത ഉയർത്തിപ്പിടിച്ചുള്ള പ്രചാരണങ്ങളെയും അതേ രീതിയിലുള്ള രാഷ്ട്രീയ ചേരുവകളെയും വിദ്യാർഥികൾ ജനാധിപത്യപരമായി നേരിട്ടതിന്റെ ഫലമാണ് സഖ്യത്തിന്റെ വിജയമെന്ന് അവകാശപ്പെട്ടു. പുതിയ ജെൻസി തലമുറ നൽകിയ ശക്തമായ ജനാധിപത്യ പ്രതികരണമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)