കെ.എസ്.ആർ.ടി.സി ഔദ്യോഗിക മാഗസിനിലേക്ക് രചനകൾ ക്ഷണിച്ചു; സെപ്റ്റംബർ 28 വരെ അവസരം
ജീവനക്കാരിൽ നിന്നും വിരമിച്ച ജീവനക്കാരിൽ നിന്നും ഡ്യൂട്ടി അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ക്ഷണിച്ചു
കെ.എസ്.ആർ.ടി.സിയുടെ സേവന മികവും ജനകീയ മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്നതിനും കോർപ്പറേഷന്റെ പോസിറ്റീവ് ബ്രാൻഡിങ്ങും പൊതുജന സമ്പർക്കവും ശക്തിപ്പെടുത്തുന്നതിനുമായി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക മാഗസിനിലേക്ക് ജീവനക്കാരിൽ നിന്നും വിരമിച്ച ജീവനക്കാരിൽ നിന്നും രചനകളും ചിത്രങ്ങളും ക്ഷണിച്ചു.
ദൈനംദിന സർവീസുകൾക്കിടെ യാത്രക്കാരെ സഹായിച്ച ഹൃദ്യമായ അനുഭവങ്ങൾ, ഡ്യൂട്ടിക്കിടയിലെ സമയോചിതമായ ഇടപെടലുകൾ, ടൂറിസം സർവീസുകളിലെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഉൾപ്പെടെയുള്ള രചനകൾ മാഗസിനിലേക്ക് അയക്കാം. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അനുഭവങ്ങളും സൃഷ്ടിപരമായ കഴിവുകളും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.
ഡ്യൂട്ടി അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ, ടൂറിസം ഫീച്ചറുകൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളിലാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. ഓരോ സൃഷ്ടിക്കൊപ്പവും ജീവനക്കാരന്റെ പേര്, തസ്തിക, PEN നമ്പർ, നിലവിലെ ഡിപ്പോ, മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം.
സൃഷ്ടികൾ ksrtcmagazine@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കാം. 2026 സെപ്റ്റംബർ 28 ആണ് എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9497020370 എന്ന നമ്പറിൽ ബന്ധപ്പെടാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)