ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിനം; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

Oct 10, 2022 - 01:19
0
ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിനം; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

 എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട   ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് എതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു.സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ മരണത്തിലേക്ക് തള്ളി വിടരുതെന്നുമാവശ്യപ്പെട്ടുമാണ് കരിദിനം ആചരിക്കുന്നത്. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി.


സമരം ഇന്ന് ഒൻപതാം ദിനമാണ്. കഴിഞ്ഞമാസം കാസര്‍കോട് ചികിത്സകിട്ടാതെ മരിച്ചത് 4 എൻഡോസൾഫാൻ ദുരിതബാധിതര്‍. ഈമാസം മാത്രം രണ്ടുകുട്ടികൾ മരിച്ചു.  ഈ 6 കുട്ടികൾ മരിച്ചത് വിദഗ്ധ ചികിത്സ കിട്ടാതെ ആണെന്ന് വ്യാപക പരാതി ഉണ്ട്. മരണക്കയത്തിൽ മുങ്ങിത്താഴുന്ന ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള ദയാബായിയുടെ  പ്രസക്തിയേറുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User