എല്‍ഡിഎഫിന്റെ വാതില്‍ക്കലെത്തി ഡൊമനിക് തിരിച്ചുനടക്കുന്നു 

Jun 04, 2022 - 04:03
0
എല്‍ഡിഎഫിന്റെ വാതില്‍ക്കലെത്തി ഡൊമനിക് തിരിച്ചുനടക്കുന്നു 

കൊച്ചി: എല്‍ഡിഎഫിന്റെ പടിവാതില്‍ക്കല്‍ എത്തി തിരിച്ചു നടക്കുകയാണ് എറണാകുളം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍. ജില്ലയിലെ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ഡൊമനിക്ക് പ്രസന്റേഷന്‍ എല്‍ഡിഎഫിലേയ്ക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. ഇതിന് പിന്നാലെ ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഡൊമനിക് പ്രസന്റേഷന്‍ നിലപാടുകള്‍ സ്വീകരിച്ചെങ്കിലും പരസ്യപ്രസ്താവനകള്‍ക്ക് മുതിര്‍ന്നില്ല. എങ്കിലും തൃക്കാക്കരയില്‍ ഉമയുടെ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ ഡൊമനിക് പറഞ്ഞു. തൃക്കാക്കരയില്‍ ഏതെങ്കിയും രീതിയില്‍ തിരിച്ചടികളുണ്ടായാല്‍ പാര്‍ട്ടിയില്‍ ഒരു കലഹത്തിനുള്ള പുറപ്പാടിലായിരുന്നു ഡൊമനിക് പ്രസന്റേഷന്‍ അടക്കമുള്ള നേതാക്കള്‍. എന്നാല്‍ അപ്രതീക്ഷിതമായി ലഭിച്ച വമ്പന്‍ ഭൂരിപക്ഷം എല്‍ഡിഎഫിലേയ്ക്കുളള അവരുടെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User