കോവിഡ് കൂടുന്നു; അഞ്ച് സംസ്ഥാനങ്ങളോട് കരുതിയിരിക്കാന്‍ കേന്ദ്രം

Jun 04, 2022 - 03:38
0
കോവിഡ് കൂടുന്നു; അഞ്ച് സംസ്ഥാനങ്ങളോട് കരുതിയിരിക്കാന്‍ കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്.  ഇന്നലെ 4,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തില്‍ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വര്‍ധനയാണ് രാജ്യത്തെ കൊവിഡ് വര്‍ധനയ്ക്ക് കാരണമെന്നും ഇത്ര നാള്‍ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User